Unnao congress candidate
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഉന്നാവ് മണ്ഡലത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് ആശ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ആശങ്കയും ഭീതിയും വിട്ടുമാറിയിട്ടില്ലെങ്കിലും അവര്‍ ഉന്നാവിലേക്ക് മടങ്ങിയെത്തി.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നല്കിയ ആത്മവിശ്വാസത്തിലാണ് അവര്‍ പോരാടാനിറങ്ങുന്നത്. ഉന്നാവ് പീഡനക്കേസില്‍ സുപ്രീംകോടതി ഇടപെട്ട് ഇവരെ ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരാക്കുകയായിരുന്നു.
ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സെന്‍ഗറും സംഘവുമാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ആശ സിങ്ങിന്റെ ഭര്‍ത്താവിനെയും സഹോദരിമാരെയും അപകടപ്പെടുത്തി നഷ്ടമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴും സെന്‍ഗറിന്റെയും കൂട്ടരുടെയും ഭീഷണി ഇവര്‍ നേരിടുന്നുണ്ട്.
ആശയ്ക്കും മകള്‍ക്കും സഹോരനുമെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കള്ളക്കേസുകള്‍ നിലവിലുണ്ട്. എന്നിരുന്നാലും സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരു ഭാവിക്കുവേണ്ടി പോരാടുമെന്നുതന്നെയാണ് ആശ സിങ്ങിന്റെ ഉറച്ച തീരുമാനം.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കോണ്‍ഗ്രസ് വാടകയ്ക്കെടുത്ത വീട്ടില്‍ കേന്ദ്ര പൊലീസ് കാവലിലാണ് ഇപ്പോള്‍ ഇവരുടെ കുടുംബം താമസിക്കുന്നത്.
Keywords: Unnao survivor's mother, Condress candidate, Priyanka Gandhi
COMMENTS