Twenty 20 worker Deepu passes away
കൊച്ചി: സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ സി.കെ ദീപു (37) മരിച്ചു. പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കാനായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ കുന്നത്തുനാട് എം.എല്‍.എ നടത്തിയ ശ്രമത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ശനിയാഴ്ച ട്വന്റി 20 നടത്തിയ പ്രതിഷേധത്തിനിടെയാണ് ദീപുവിന് മര്‍ദ്ദനമേറ്റത്.
തുടര്‍ന്ന് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദീപു ഇന്ന് 12 മണിയോടെയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ദീപുവിന്റെ പിതാവ് നല്‍കിയ പരാതിയില്‍ നാല് സി.പി.എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: Twenty 20, Deepu, Died, Police, Arrest, CPM
COMMENTS