To evacuate Indian citizens from Ukraine
ന്യൂഡല്‍ഹി: യുക്രെയിനില്‍ അകപ്പെട്ട ഇന്ത്യാക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. യുക്രെയിന്റെ അയല്‍രാജ്യങ്ങളായ റുമാനിയ, സ്ലൊവാക്യ, ഹംഗറി, പോളണ്ട് തുടങ്ങിയയിടങ്ങളില്‍ എത്തിച്ചശേഷം വിമാനമാര്‍ഗ്ഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ക്കാണ് തുടക്കമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യ മന്ത്രിതല സമിതി യോഗം ചേര്‍ന്ന് ചര്‍ച്ചചെയ്താണ് ഇതില്‍ അന്തിമ തീരുമാനമെടുത്തത്. തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ യുക്രെയിന്റെ അയല്‍രാജ്യങ്ങളുമായി ഫോണില്‍ ബന്ധപ്പെടുകയും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഈ രാജ്യങ്ങളിലെത്തുകയും ചെയ്തു.
രക്ഷാദൗത്യത്തിനായി വ്യോമസേനാ വിമാനങ്ങളെ ഉപയോഗപ്പെടുത്താനും ആലോചനയുണ്ട്. യുക്രെയിനിലെ വ്യോമപാത തുറന്നാലുടന്‍ സേനാ വിമാനങ്ങളെ അവിടേക്ക് അയയ്ക്കാനാണ് തീരുമാനം.
Keywords: Ukraine, Indians, Prime minister
COMMENTS