Swapna Suresh's appointment issue
തൊടുപുഴ: സ്വപ്‌ന സുരേഷിന് ജോലി നല്‍കിയതു സംബന്ധിച്ച് എച്ച്.ആര്‍.ഡി.എസില്‍ ഭിന്നത. സ്വപ്‌നയ്ക്ക് ജോലി നല്‍കിയതില്‍ തനിക്കോ ബോര്‍ഡിനോ പങ്കില്ലെന്ന് വ്യക്തമാക്കി എച്ച്.ആര്‍.ഡി.എസ് ചെയര്‍മാനും ബി.ജെ.പി നേതാവുമായ എസ് കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇതിനെതിരെ എച്ച്.ആര്‍.ഡി.എസ് പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍ രംഗത്തെത്തി. സ്വപ്‌നയുടെ നിയമനം റദ്ദാക്കിയിട്ടില്ലെന്നും കൃഷ്ണകുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ആറു മാസം മുന്‍പ് പുറത്താക്കിയതാണെന്നും ബിജു കൃഷ്ണന്‍ വ്യക്തമാക്കി.
Keywords: Swapna Suresh, HRDS, Appointment
COMMENTS