സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. സം്സ്ഥാനത്ത് സ്കൂളുകള്‍ ഈ മാസം 28...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.
സം്സ്ഥാനത്ത് സ്കൂളുകള്‍ ഈ മാസം 28 മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ തീരുമാനമായി.
സ്കൂളുകളും കോളേജുകളും എല്ലാ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കാന്‍ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കും. അതുവരെ പകുതി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ്സ് നടത്തും.
വിദ്യാലയങ്ങള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സ്കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
ഫെബ്രുവരി നാലിലെ വര്‍ഗ്ഗീകരണ പ്രകാരം ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരും. ആലുവാ ശിവരാത്രി, മാരാമണ്‍ കണ്വെണ്ഷന്, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയവയ്ക്ക് കോവിഡ് മാനദണ്ഡം പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്കുന്ന കാര്യം ആലോചിക്കും.
വടക്കേ മലബാറില്‍ ഉത്സവങ്ങള്‍ നടക്കുന്ന കാലമായതിനാല്‍ ക്രമീകരണങ്ങള്‍ വരുത്തി കൂടുതല്‍പേരെ പങ്കെടുക്കാന്‍ അനുവദിക്കും.
മെഡിക്കല്‍ കോളേജ് ആശുപത്രികളിലും മറ്റും കോവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ സമയബന്ധിതമായി എത്താത്തത് ഗൗരവമായി പരിഗണിച്ച് പരിഹരിക്കണം. ഗുരുതരാവസ്ഥയിലുള്ള രോഗികളെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കണമെന്ന നിര്‍ദ്ദേശം നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്കി.
അനാവശ്യമായി മോണോ ക്ലോണല്‍ ആന്റി ബോഡി ചികിത്സ ചില സ്വകാര്യ ആശുപത്രികള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കോവിഡിനു ശേഷമുള്ള രോഗവിവിരങ്ങള്‍ രേഖപ്പെടുത്താന്‍ പോസ്റ്റ് കോവിഡ് രജിസ്ട്രി ആരംഭിക്കുന്നത് ആരോഗ്യ വകുപ്പ് പരിശോധിക്കണം.പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ക്ക് സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
Summary:
COMMENTS