Schools & colleges reopen in Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സ്കൂളുകള്‍ ഈ മാസം 14 മുതലും കോളേജുകള്‍ ഏഴാം തീയതി മുതലുമാണ് തുറക്കാന്‍ തീരുമാനമായത്. കോവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെയാണ് സ്കൂളുകള്‍ വീണ്ടും അടച്ചത്.
ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്കാണ് 14-ാം തീയതി മുതല്‍ സ്കൂളുകളില്‍ ക്ലാസുകള്‍ തുടങ്ങുന്നത്. ഇതോടൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. പള്ളികളില്‍ ഞായറാഴ്ചകളിലെ പതിവ് ആരാധന തുടങ്ങുന്നതിനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
Keywords: Schools & colleges, Reopen, Covid -19
COMMENTS