പാശ്ചാത്യ ലോകത്തിന്റെ സഹായം പ്രസ്താവനകളില്‍ ഒതുങ്ങി, റഷ്യയുടെ അപാര സൈനിക ശക്തിക്കു മുന്നില്‍ ഞെരിഞ്ഞമര്‍ന്ന് യുക്രെയിന്‍

Addressing the nation, Russian President Vladimir Putin announced the launch of military action in Ukraine


അഭിനന്ദ്

ന്യൂഡല്‍ഹി: യുക്രെയിനില്‍ സൈനിക നടപടി ആരംഭിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടു പ്രഖ്യാപിച്ചു.

ഞാന്‍ ഒരു സൈനിക നടപടിക്ക് തീരുമാനമെടുത്തുവെന്നാണ് രാവിലെ ആറുമണിക്ക് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് പുടിന്‍ പറഞ്ഞത്.

ഇതോടെ, യുദ്ധം ഒഴിവാക്കാനുള്ള ആഴ്ചകള്‍ നീണ്ട നയതന്ത്ര പരിശ്രമങ്ങളും റഷ്യയ്ക്കെതിരെ പാശ്ചാത്യ ശക്തികള്‍ ഏര്‍പ്പെടുത്തിയ ഉപരോധവും ഒന്നും ഫലം കാണാതെ പോവുകയായിരുന്നു.

യുക്രേനിയന്‍ പട്ടാളക്കാരോട് ആയുധം താഴെവയ്ക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ രാജ്യത്തിന്റെ കിഴക്കു ഭാഗത്ത് റഷ്യന്‍ വംശജര്‍ക്കു നേരേ 'വംശഹത്യ' നടക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പുടിന്‍  കടന്നാക്രമണത്തെ ന്യായീകരിക്കുന്നത്.

എന്നാല്‍, യുദ്ധം ആരംഭിക്കുകയും യുക്രെയിനിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളെല്ലാം അപ്രതീക്ഷിത ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണമാവുകയും ചെയ്തിട്ടും പാശ്ചാത്യ ശക്തികള്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുയാണ്. നാറ്റോയുടെ സഹായം യുക്രെയിന്‍ തേടിയെങ്കിലും അവര്‍ നാറ്റോ അംഗരാജ്യമല്ലാത്തതിനാല്‍ സേനയെ അയയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാത്രമല്ല, നാറ്റോ ഇടപെട്ടാല്‍ അതു ലോക യുദ്ധത്തിലേക്കു തന്നെ വഴി മാറാനും സാദ്ധ്യതയുണ്ട്.

റഷ്യയുടെ പ്രവൃത്തികള്‍ക്കു മാരക പ്രത്യാഘാതമുണ്ടാകുമെന്നു മാത്രം പറഞ്ഞ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മൗനത്തിലായിരിക്കുകയാണ്. റഷ്യയുടെ നീക്കം 'വിനാശകരമായ ജീവഹാനിക്കും മനുഷ്യ ദുരിതത്തിനും' കാരണമാകുമെന്നും കൂടി ബൈഡന്‍ പറഞ്ഞു.


ജി7 രാജ്യങ്ങളുടെ അടിയന്തര യോഗം നാളെ ചേരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഇത്തരം പ്രഖ്യാപനങ്ങള്‍ക്കപ്പുറം യുക്രെയിന് ലോകരാജ്യങ്ങളില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നില്ല. കാനഡയില്‍ നിന്ന് ആയുധങ്ങളുമായി ഒരു വിമാനം യുക്രെയിനില്‍ എത്തിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ ലോക രാജ്യങ്ങള്‍ ഇതുവരെ യുക്രെയിനെ കൈവിടുന്ന നിലയാണ് ഉള്ളത്.

യുക്രെയ്നിനെതിരായ റഷ്യയുടെ 'അശ്രദ്ധവും പ്രകോപനവുമില്ലാത്ത ആക്രമണത്തെ' നാറ്റോ മേധാവിയും അപലപിച്ചു.

ഇതേസമയം, റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടെന്ന് യുക്രെയിന്‍ സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് ഫേസ്ബുക്കിലൂടെ  അറിയിച്ചു. റഷ്യയുടെ രണ്ട് ടാങ്കുകളും നിരവധി ട്രക്കുകളും യുക്രെയിന്‍ സൈന്യം തകര്‍ത്തുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ബോറിസ്പില്‍, ലേക്, കുല്‍ബാകിനോം, ചുഗ്വേവ്, ക്രമടോര്‍സ്‌ക് തുടങ്ങിയ സ്ഥലങ്ങളിലെ വിമാനത്താവളങ്ങളില്‍ റഷ്യ വ്യോമാക്രമണം നടത്തിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇതേസമയം, യുക്രെയിനിലെ ഖാര്‍കീവില്‍ വന്‍ സ്‌ഫോടനം നടന്നു. ഭയന്നുപോയ ജനങ്ങള്‍ കൂട്ടപ്പലായനം നടത്തുകയാണ്. 

രണ്ട് വര്‍ഷമായി ബുദ്ധിമുട്ടുന്ന യുക്രെയിന്‍ ജനതയെ സംരക്ഷിക്കാനാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി കൗണ്‍സില്‍ റഷ്യന്‍  അംബാസഡര്‍ അവകാശപ്പെട്ടു. യുക്രെയിനിലെ കൂട്ടക്കുരുതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും റഷ്യന്‍ അംബാസഡര്‍ പറയുകയുണ്ടായി. 

പിന്നാലെ യുഎനില്‍ റഷ്യ-യുക്രെയിന്‍ അംബാസഡര്‍മാര്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. സെക്യൂരിറ്റി കൗണ്‍സില്‍ അദ്ധ്യക്ഷ  സ്ഥാനം ഒഴിയാന്‍ യുക്രെയിന്‍ പ്രതിനിധി ആവശ്യപ്പെട്ടു.

* തലസ്ഥാനമായ കീവിലും ഖാര്‍കീവിലും സാധനങ്ങള്‍ വാങ്ങാനായി ജനം പരക്കം പായുകയാണ്.

* ലുഹാന്‍സ്‌കില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. 

* നിപ്രോ പട്ടണത്തിലേക്ക് പോകണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

* ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.

* വാസില്‍കീവ് എയര്‍ബേസില്‍ റഷ്യ ആക്രമണം നടത്തി.

* റഷ്യയുടെ മിസൈലാക്രമണത്തില്‍ ഖാര്‍കീവില്‍ പത്തു പേര്‍ കൊല്ലപ്പെട്ടതായ സ്ഥിരീകരിച്ചു.

* രാജ്യത്തെ 10 കേന്ദ്രങ്ങളില്‍ റഷ്യന്‍ മിസൈലുകള്‍ പതിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

റഷ്യന്‍ സൈനിക നീക്കം ചെറുക്കാന്‍ ഇന്ത്യ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ യുക്രെയിന്‍ അംബാസര്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. റഷ്യയെ പിണക്കാനാവാത്തതിനാല്‍ ഇന്ത്യ ഈ വിഷയത്തില്‍ ഇതുവരെ കാര്യമായി പ്രതിരിച്ചിട്ടില്ല.

Summary:  Addressing the nation, Russian President Vladimir Putin announced the launch of military action in Ukraine. Putin appeared on television at 6 a.m. and said he had decided to take military action.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5060,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11015,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: പാശ്ചാത്യ ലോകത്തിന്റെ സഹായം പ്രസ്താവനകളില്‍ ഒതുങ്ങി, റഷ്യയുടെ അപാര സൈനിക ശക്തിക്കു മുന്നില്‍ ഞെരിഞ്ഞമര്‍ന്ന് യുക്രെയിന്‍
പാശ്ചാത്യ ലോകത്തിന്റെ സഹായം പ്രസ്താവനകളില്‍ ഒതുങ്ങി, റഷ്യയുടെ അപാര സൈനിക ശക്തിക്കു മുന്നില്‍ ഞെരിഞ്ഞമര്‍ന്ന് യുക്രെയിന്‍
Addressing the nation, Russian President Vladimir Putin announced the launch of military action in Ukraine
https://blogger.googleusercontent.com/img/a/AVvXsEjklWnHxHjEzMBZrHTPlUe30ry0YEjfg45JvhdnpOfVZmDnFkRvHonKzLpkRbWF-pC2sASRSxlF5mWZ-3a4YTOfN0B0sH7AJr8sx74BYPQV3PsqYWGrHSiSwH28bua1ZCxiStZ_Bv7gmZ4B0nGh2SMDPgOgmjxlefrt__E40CzjSCwF_D327INVfbZmHg=s320
https://blogger.googleusercontent.com/img/a/AVvXsEjklWnHxHjEzMBZrHTPlUe30ry0YEjfg45JvhdnpOfVZmDnFkRvHonKzLpkRbWF-pC2sASRSxlF5mWZ-3a4YTOfN0B0sH7AJr8sx74BYPQV3PsqYWGrHSiSwH28bua1ZCxiStZ_Bv7gmZ4B0nGh2SMDPgOgmjxlefrt__E40CzjSCwF_D327INVfbZmHg=s72-c
www.vyganews.com
https://www.vyganews.com/2022/02/russian-president-vladimir-putin.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/02/russian-president-vladimir-putin.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy