Russia enter in Kiev
കീവ്: റഷ്യന്‍ സൈന്യം യുക്രെയിന് തലസ്ഥാനമായ കീവില്‍ പ്രവേശിച്ചു. റഷ്യന്‍ ടാങ്കറുകള്‍ കീവിലെ ജനവാസകേന്ദ്രങ്ങളില്‍ പ്രവേശിച്ചതായി യുക്രെയിന് ആഭ്യന്തമന്ത്രാലയം സ്ഥിരീകരിച്ചു.
യുക്രെയിന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയുടെ ഔദ്യോഗിക വസതി ഉള്‍പ്പടെ യുക്രെയിനിലെ പ്രധാനപ്പെട്ട എല്ലാ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത് കീവിലാണ്.
റഷ്യന്‍ സൈന്യത്തിന്റെ ആദ്യലക്ഷ്യം താനാണെന്ന് വാളോഡിമിര്‍ സെലന്‍സ്കി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ യുക്രെയിന് നിയന്ത്രണം ഉടന്‍തന്നെ റഷ്യ ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്. അതേസമയം യുക്രെയിന് പ്രസിഡന്റ് എവിടെയാണെന്നുള്ളതിന് സ്ഥിരീകരണമില്ല.
Keywords: Russia, Kiev, Capital, Office
COMMENTS