Railway track maintenance in thrissur
തൃശൂര്‍: തൃശൂരില്‍ ട്രെയിന്‍ പാളംതെറ്റിയതിനെ തുടര്‍ന്നുണ്ടായ ഗതാഗതം ഇതുവരെ പൂര്‍ണതോതില്‍ പുന:സ്ഥാപിക്കാനായില്ല. തൃശൂര്‍ പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റിയതിനെ തുടര്‍ന്നാണ് ഗതാഗതം താറുമാറായത്.
ഇതേ തുടര്‍ന്ന് ഒന്‍പതോളം ട്രെയിനുകള്‍ റദ്ദാക്കുകയും നിരവധി ട്രെയിനുകള്‍ വൈകിയോടുകയുമാണ്. പാളത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ.
ഇതിനു മുന്നോടിയായി പാളംതെറ്റിയ അഞ്ച് വാഗണുകള്‍ പാളത്തിലേക്ക് മാറ്റിവച്ചു. ഇവ ട്രാക്കില്‍ നിന്ന് മാറ്റിയശേഷം ഉച്ചയോടെ ഗതാഗതം പൂര്‍ണമായി പുന:സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.
Keywords: Railway, Maintenance, Today
COMMENTS