Priyanka Gandhi about Hijab issue
ന്യൂഡല്‍ഹി: വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീകള്‍ ഏത് വസ്ത്രം ധരിക്കണമെന്നുള്ളത് അവരുടെ അവകാശമാണെന്നും അതിനുള്ള സംരക്ഷണം ഭരണഘടന അവര്‍ക്ക് നല്‍കുന്നുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് പ്രിയങ്ക തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും വിദ്യാര്‍ത്ഥികളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഹിജാബ് നിരോധനത്തിനെതിരെ കര്‍ണ്ണാടകയില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധമാണ് ഉയരുന്നത്.
Keywords: Priyanka Gandhi, Hijab, Twitter, College students
COMMENTS