Statue of equality
ഹൈദരാബാദ്: ഭക്തസന്യാസി ശ്രീരാമാനുജാചര്യയുടെ സമത്വ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയുടെ പൗരാണിക സംസ്‌കാരത്തെ വീണ്ടും ശക്തിപ്പെടുത്തുമെന്നും രാമാനുജാചാര്യര്‍ വര്‍ഷങ്ങളോളം യാത്രചെയ്തും പഠിച്ചു നേടിയത് ഇനി ഇവിടെ ലഭിക്കുമെന്നും പ്രധാനമന്ത്രി പ്രതിമ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഹൈദരാബാദിലെ ഷംഷാബാദില്‍ 45 ഏക്കര്‍ വരുന്ന കെട്ടിടസമുച്ചയത്തിലാണ് 216 അടി ഉയരമുള്ള പഞ്ചലോഹ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 2014 ല്‍ പണിതുടങ്ങിയ പ്രതിമയ്ക്ക് ഏകദേശം 1000 കോടി രൂപയാണ് ചെലവായത്.
Keywords: Prime minister, Hyderabad, Inaguration, Statue of equality
COMMENTS