The Kerala government has written to PricewaterhouseCoopers (PWC) seeking a refund of the salary paid to Swapna Suresh
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സ്പേസ് പാര്‍ക്കില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ചപ്പോള്‍ സ്വര്‍ണം കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് നല്കിയ ശമ്പളം ശമ്പളം മടക്കി നല്‍ണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനു (പിഡബ്ല്യുസി) കേരള സര്‍ക്കാര്‍ കത്തെഴുതി.
സ്വപ്നയെ പിഡബ്ലുസിയാണ് നിയമനത്തിനായി തിരഞ്ഞെടുത്തതെന്ന് കെഎസ്ഐടിഐഎല്‍ (കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) അയച്ച കത്തില്‍ പറയുന്നു.
സ്വപ്നയ്ക്കു കൊടുത്ത തുക തിരിച്ചടച്ചില്ലെങ്കില്‍ കണ്‍സള്‍ട്ടന്‍സി ഫീസായി പിഡബ്ല്യുസിക്ക് സര്‍ക്കാര്‍ നല്‍കാനുള്ള ഒരു കോടി രൂപ കൊടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ നേരത്തേയുള്ള റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിഡബ്ല്യുസിക്ക് കത്തെഴിതിയിരിക്കുന്നത്.
സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖം രക്ഷിക്കാനുള്ള നടപടിയാണ് ഈ പണം തിരിച്ചുപിടിക്കലെന്നാണ് കരുതുന്നത്.
19,06,730 രൂപയാണ് സ്പേസ് പാര്‍ക്കില്‍ സ്വപ്നയുടെ ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. ഇതില്‍ ജിഎസ്ടി ഒഴിവാക്കിയ തുകയായ 16,15,873 രൂപ പിഡബ്ല്യുസിയില്‍നിന്ന് ഈടാക്കണമെന്നാണ് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
ഈ തുക പിഡബ്ല്യുസിയില്‍നിന്ന് ഈടാക്കാന്‍ കഴിയാതെവന്നാല്‍ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്ഐടിഐഎല്‍ ചെയര്‍മാനുമായിരുന്ന ശിവശങ്കര്‍ ഐഎഎസ്, അന്നത്തെ എംഡി സി. ജയശങ്കര്‍ പ്രസാദ്, സ്പെഷല്‍ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരില്‍നിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാര്‍ശയില്‍ പറഞ്ഞിരുന്നു.
ശിവശങ്കര്‍ എഴുതിയ ആത്മകഥാപരമായ പുസ്തകത്തില്‍ തന്നെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളെ തുടര്‍ന്നാണ് സ്വപ്ന സ്വര്‍ണം കള്ളക്കടത്തു കേസിലെ പറയാത്ത രഹസ്യങ്ങള്‍ വിളിച്ചുപറഞ്ഞതോടെയാണ് സര്‍ക്കാര്‍ വെട്ടിലായത്. ഇതോടെയാണ് മുഖം രക്ഷിക്കാനുള്ള നടപടികള്‍ തിരിക്കിട്ട് ആരംഭിച്ചിരിക്കുന്നത്.
COMMENTS