സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ ആറ്റുകാലമ്മയ്ക്കു പൊങ്കാല സമര്‍പ്പണത്തിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു. കോവിഡ് മ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ ആറ്റുകാലമ്മയ്ക്കു പൊങ്കാല സമര്‍പ്പണത്തിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊങ്കാല നടത്തുന്നതിനാല്‍ ക്ഷേത്ര പരിസരത്ത് പണ്ടാര അടുപ്പില്‍ മാത്രമാണ് ഇക്കൊല്ലവും പൊങ്കാല.
1500 പേര്‍ക്ക് പൊങ്കാല നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യം പ്രമാണിച്ചും ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കുന്നവരെ തെരഞ്ഞെടുക്കുന്നതിലെ ബുദ്ധിമുട്ടും കരുതി ഇക്കുറിയും ഇളവ് വേണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു.
ഇത്തവണ വീടുകളില്‍ ഭക്തര്‍ പൊങ്കാലയര്‍പ്പിക്കുകയാണ്.
രാവിലെ 10.50ന് ആണ് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. വിഗ്രഹത്തിന് മുന്നില്‍ നിന്നു പകര്‍ന്ന അഗ്നി ചെറിയ തിടപ്പള്ളിയിലും വലിയ തിടപ്പള്ളിയിലുമുളള അടുപ്പുകളില്‍ പകര്‍ന്ന ശേഷം അവിടെനിന്ന് പണ്ടാര അടുപ്പിലേക്ക് എത്തിക്കുകയായിരുന്നു.
ക്ഷേത്രം മേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ വീടുകളില്‍ പൊങ്കാല ഇടുന്ന ഭക്തരും അടുപ്പുകളില്‍ തീ കത്തിക്കുകയായി. ഉച്ചയ്ക്ക് 1.20 നാണ് പൊങ്കാല നിവേദ്യം നടത്തുക.
തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് പൊങ്കാല വീടുകളില്‍ മാത്രമായി ഒതുക്കുന്നത്. കോവിഡ് സാഹചര്യം മാറിയാല്‍ അടുത്ത വര്‍ഷം മുതല്‍ വീണ്ടും പൊങ്കാല അര്‍പ്പിക്കാനെത്താമെന്ന പ്രതീക്ഷയിലാണ് ഭക്തര്‍.
ചടങ്ങുകള്‍ മുടക്കാതെ എഴുന്നള്ളത്തിനും നിയന്ത്രണങ്ങളുണ്ട്. കുത്തിയോട്ടവും പണ്ടാര ഓട്ടവും നടത്തുന്നുണ്ട്.
Summary: After the fire was lit in the Pandara aduppu, the ceremonies for the dedication of Pongala to Attukal amma began. This year too, the Pongala is held in the temple premises as the Pongala is performed in accordance with the Covid protocols.
COMMENTS