No more covid restrictions in New Delhi
ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ച് ഡല്‍ഹി സര്‍ക്കാര്‍. കോവിഡ് കേസുകള്‍ പൂര്‍ണമായും കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണ്.
ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ക്ലാസുകള്‍ ഓണ്‍ലൈനാക്കി, രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു, മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 1000 രൂപയില്‍ നിന്ന് 500 ആക്കി കുറച്ചു.
ഇതോടെ ഡല്‍ഹിയില്‍ കടകള്‍, ഷോപ്പിങ് മാളുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയ്ക്ക് രാത്രിവൈകിയും തുറന്നുപ്രവര്‍ത്തിക്കാനാകും.
അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോഴും ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വ്യക്തമാക്കി.
Keywords: Covid restrictions, New Delhi, Chief minister
COMMENTS