No case against Babu says minister A.K Saseendran
പാലക്കാട്: മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരെ കേസെടുക്കാനുള്ള വനംവകുപ്പിന്റെ നീക്കം തടഞ്ഞ് മന്ത്രി എ.കെ ശശീന്ദ്രന്. ഇതുസംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. സംഭവത്തില്‍ നിയമപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ബാബുവിനെതിരെ നടപടിക്കൊരുങ്ങിയത്.
അതേസമയം നിയമപ്രശ്നങ്ങളുണ്ടെങ്കില് നിലവിലെ സാഹചര്യത്തില്‍ ബാബുവിനെതിരെ കേസെടുക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍. സംരക്ഷിത വനം മേഖലയില്‍ അതിക്രമിച്ചുകയറിതിനാണ് വനംവകുപ്പ് ബാബുവിനെതിരെ കേസെടുക്കാന്‍ ഒരുങ്ങിയത്.
എന്നാല്‍ ഗവണ്മെന്റിന് ബാബുവിനോടും കുടംബത്തിനോടും അനുഭാവമാണുള്ളതെന്നും വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം മറ്റുകാര്യങ്ങള്‍ വ്യക്തമാക്കാമെന്നും മന്ത്രി എ.കെ ശശീന്ദ്രന് വ്യക്തമാക്കി.
Keywords: Babu, Case, Minister A.K Saseendran, Forest department
COMMENTS