Lokayuktha ordinance
കൊച്ചി: ലോകായുക്ത ഓര്‍ഡിനന്‍സ് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. കേസ് രണ്ടാഴ്ച കഴിഞ്ഞ് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.
രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നുകാട്ടി പൊതുപ്രവര്‍ത്തകന്‍ ആര്‍.എസ് ശശികുമാറാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്നും അതിനാല്‍ അടിയന്തരമായി ഭേദഗതി ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Keywords: Lokayuktha Ordinance, High court, Two Weeks
COMMENTS