KPAC Lalitha's funeral
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിന്റെ പ്രിയനടി കെ.പി.എ.സി ലളിതയുടെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് അഞ്ചു മണിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക.
ഭൗതികദേഹം രാവിലെ പതിനൊന്നു മണിവരെ തൃപ്പൂണുത്തുറ ലായം റോഡിലെ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം തൃശൂരിലേക്ക് കൊണ്ടുപോകും.
തുടര്‍ന്ന് രണ്ടു മണിക്ക് സംഗീതനാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വടക്കാഞ്ചേരി എങ്കക്കാട്ടെ `ഓര്മ' എന്ന വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.
ചൊവ്വാഴ്ച രാത്രി 10.45 ഓടെയാണ് മകന് സിദ്ധാര്‍ത്ഥ് ഭരതന്റെ കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ വച്ചായിരുന്നു അന്ത്യം. കരള്‍രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
Keywords: KPAC Lalitha, Funeral, Today, Thrissur
COMMENTS