Kannur Mayor about Bomb attack
കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ യുവാവ് മരണപ്പെട്ട സംഭവത്തില്‍ പ്രതികള്‍ സി.പിഎമ്മിന്റെ സജീവപ്രവര്‍ത്തകരെന്ന് വെളിപ്പെടുത്തി കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനന്‍.
വിവാഹത്തിന് തലേദിവസം രാത്രി ഒരു മണിയോടെ ഏച്ചൂരിലെ മാലിന്യസംസ്‌കരണ പ്ലാന്റിന് സമീപം ബോംബ് സ്‌ഫോടനമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന്റെ തുടര്‍ച്ചയായുണ്ടായ ബോംബേറിലാണ് ജിഷ്ണു എന്ന യുവാവ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തില്‍ ബോംബ് നിര്‍മ്മിക്കുന്നതും സൂക്ഷിച്ചുവയ്ക്കുന്നതും അടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ബോംബെറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചെന്നും ഇയാള്‍ക്കെതിരെ കൊലപാതകം, സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.
Keywords: Kannur Mayor, Bomb attack, CPM, Police
COMMENTS