Tweet against judge
ബംഗളൂരു: ഹിജാബ് വിലക്കിനെ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ മോശം പരാമര്‍ശം നടത്തിയ കന്നഡ നടന്‍ ചേതന്‍ കുമാര്‍ അഹിംസ അറസ്റ്റില്‍.
ബലാത്സംഗക്കേസില്‍ പരാതിക്കാരിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ജഡ്ജിയാണ് ഹിജാബ് സ്‌കൂളില്‍ അനുവദിക്കണോയെന്ന കേസ് പരിഗണിക്കുന്നതെന്നായിരുന്നു നടന്റെ പരാമര്‍ശം. ബംഗളൂരു പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്.
രണ്ടു വര്‍ഷം മുന്‍പ് ജസ്റ്റീസ് കൃഷ്ണ എസ് ദീക്ഷിത് ബലാത്സംഗക്കേസ് പരിഗണിക്കവേ നടത്തിയ പരാമര്‍ശമാണ് ചേതന്‍ കുമാര്‍ ഇപ്പോള്‍ വീണ്ടും റീട്വീറ്റ് ചെയ്തിരിക്കുന്നത്. ഐപിസി 505(2), 504 എന്നീ വകുപ്പുകള്‍ പ്രപകാരമാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.
Keywords: Tweet against judge, Kannada actor, Arrest
COMMENTS