Kanam Rajendran
തിരുവനന്തപുരം: നയപ്രഖ്യാപന വിഷയത്തില്‍ സര്‍ക്കാരിനെയും ഗവര്‍ണറെയും വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണറുടെ വിലപേശലിന് സര്‍ക്കാര്‍ വഴങ്ങിയത് ശരിയായ നടപടി അല്ലെന്ന് കാനം വ്യക്തമാക്കി.
നയപ്രഖ്യാപനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് വ്യക്തമാക്കാമെന്നും കാബിനറ്റ് അംഗീകരിച്ച നയപ്രഖ്യാപനം വായിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിലപേശുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്ഭവനില്‍ ശരിയായ കാര്യങ്ങളല്ല നടക്കുന്നതെന്ന് പറഞ്ഞ കാനം അനുരഞ്ജനത്തിനായി ഗവര്‍ണറെ കാണാന്‍പോയതിനെക്കുറിച്ച് മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്നും വ്യക്തമാക്കി. നേരെത്തെയും ഗവര്‍ണര്‍ക്കെതിരെ സി.പി.ഐ രംഗത്തെത്തിയിരുന്നു.
COMMENTS