Indian embassy's direction to students
കീവ്: യുക്രെയിനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം അവിടം വിടണമെന്ന് എംബസി. ഏതു നിമിഷവും യുക്രെയിനില്‍ റഷ്യ ആക്രമണം നടത്തുമെന്ന സൂചന നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല ഓണ്‍ലൈന്‍ ക്‌ളാസുകള്‍ സംബന്ധിച്ചുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുന്ന സാഹചര്യത്തിലാണ് എംബസിയുടെ നിര്‍ദ്ദേശം വന്നിരിക്കുന്നത്.
സര്‍വകലാശാലകളുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കാതെ സുരക്ഷയെ കരുതി യുക്രെയിന്‍ വിടാനാണ് നിര്‍ദ്ദേശം. ഇതോടെ മൂന്നാമത്തെ മുന്നറിയിപ്പാണ് ഇന്ത്യന്‍ എംബസിയുടേതായി വന്നിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ അധികാരികളുമായി എംബസി ചര്‍ച്ചനടത്തിവരികയാണ്.
Keywords: Indian embassy, Ukrain, Leave, University
COMMENTS