Indian embassy asks nationals to leave Ukraine
ന്യൂഡല്‍ഹി: യുക്രെയിനിലുള്ള പൗരന്മാരോട് താല്‍ക്കാലികമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ച് എംബസി. യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരോട് യുക്രെയിന്‍ വിടാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടത്.
കൂടുതല്‍ വിവരവും സഹായവും ആവശ്യമുള്ളവര്‍ വിദേശകാര്യ മന്ത്രാലയവുമായോ കണ്‍ട്രോള്‍ റൂം വഴിയോ ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു. യുക്രെയിനിലെ ഇന്ത്യന്‍ എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും ആരംഭിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസുകള്‍ ഫെബ്രുവരി 22, 24, 26 തീയതികളില്‍ യുക്രെയിനിലേക്ക് സര്‍വീസ് നടത്തും. അതേസമയം യുക്രെയിനില്‍ നിന്നുള്ള ഫൈ്‌ളറ്റ് സര്‍വീസുകള്‍ പലതും റദ്ദാക്കുന്നതും വിമാന ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.
Keywords: Indian embassy, Ukraine, National
 
 
							     
							     
							     
							    
 
 
 
 
 
COMMENTS