കൊല്‍ക്കത്ത : വെസ്റ്റിന്‍ഡീസിനെ ആറു വിക്കറ്റിന് തകര്‍ത്ത് പരമ്പരയിലെ ആദ്യ ട്വന്റി 20 ഇന്ത്യ സ്വന്തമാക്കി. സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസ് 157/7 (...
കൊല്‍ക്കത്ത : വെസ്റ്റിന്‍ഡീസിനെ ആറു വിക്കറ്റിന് തകര്‍ത്ത് പരമ്പരയിലെ ആദ്യ ട്വന്റി 20 ഇന്ത്യ സ്വന്തമാക്കി.
സ്‌കോര്‍
വെസ്റ്റ് ഇന്‍ഡീസ്
157/7 (20)
ഇന്ത്യ 162/4 (18.5)
രോഹിത് ശര്‍മ 19 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സും സഹിതം 40 റണ്‍സെടുത്ത് പുറത്തായി. ഇഷാന്‍ കിഷന്‍ 42 പന്തില്‍ 35 റണ്‍സെടുത്ത് ക്യാപ്ടനു പിന്തുണ നല്കി. നാല് ഫോറുകളാണ് കിഷന്റെ ബാറ്റില്‍ നിന്നുതിര്‍ന്നത്.
വിരാട് കോലി പിന്നെയും നിരാശപ്പെടുത്തി. 13 പന്തില്‍ 17 റണ്‍സായിരുന്നു സമ്പാദ്യം. ഒരു ഫോര്‍ അടിക്കാനേ മുന്‍ ക്യാ്പ്ടനു കഴിഞ്ഞുള്ളൂ.
എട്ടു പന്തില്‍ എട്ടു റണ്‍സെടുത്ത് ഋഷഭ് പന്ത് മടങ്ങി.
ഇന്ത്യ ഒന്നു പരുങ്ങിയ നിമിഷത്തില്‍ സൂര്യ കുമാര്‍ യാഗദവും വെങ്കിടേഷ് അയ്യരുമെത്തി. യാദവ് 18 പന്തില്‍ 34 റണ്‍സെടുത്തു. അഞ്ചു ഫോറും ഒരു സിക്‌സും നിറം ചാര്‍ത്തിയതായിരുന്നു ആ ഇന്നിംഗ്‌സ്. അയ്യര്‍ 13 പന്തില്‍ 24 റണ്‍സെടുത്തു. രണ്ടു ഫോറും ഒരു സിക്‌സും അയ്യരുടെ ബാറ്റില്‍ നിന്നു പറന്നു.
സന്ദര്‍ശക നിരയില്‍ റോസ്റ്റണ്‍ ചേസ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷെല്‍ഡണ്‍ കോട്രലും ഫാബിയന്‍ അലനും ഓരോ വിക്കറ്റ് നേടി.
ക്യാപ്ടന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്നു നല്കിയ ഗംഭീര തുടക്കത്തില്‍ നിന്ന് ഇന്ത്യ വലിയ ബുദ്ധിമുട്ടില്ലാതെ വിജയതീരമണയുകയായിരുന്നു.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന്20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണെടുത്തത്.
അരങ്ങേറ്റം അവിസ്മരണീയമാക്കിയ സ്പിന്നര്‍ രവി ബിഷ്ണോയിയാണ് സന്ദര്‍ശകരെ വട്ടംകറക്കിയത്.
നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റാണ് ബിഷ്ണോയി വീഴ്ത്തിയത്.
ഹര്‍ഷല്‍ പട്ടേലും രണ്ടു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, യൂസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
43 പന്തില്‍ നിന്ന് നാലു ബൗണ്ടറികളും അഞ്ചു സിക്സറുകളും സഹിതം 61 റണ്‍സ് നേടിയ നിക്കൊളാസ് പുരാനാണ് സന്ദര്‍ശകര്‍ക്കു ഭേദപ്പെട്ട സ്‌കോര്‍ നല്കിയത്.
പൂജ്യത്തില്‍ നില്‍ക്കെ ചഹലിന്റെ പന്തില്‍ പുരാന്റെ ക്യാച്ച് ബിഷ്ണോയി നഷ്ടപ്പെടുത്തിയതിന് വലിയ വില കൊടുക്കേണ്ടിവന്നു.
24 പന്തില്‍ ഏഴു ബൗണ്ടറികളോടെ 31 റണ്‍സ് നേടിയ കൈല്‍ മേയേഴ്സും 19 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്സറും സഹിതം 24 റണ്‍സ് നേടിയ ക്യാപ്ടന്‍ കീറോണ്‍ പൊള്ളാര്‍ഡുമാണ് മറ്റു വിന്‍ഡീസിന്റെ പധാന സ്‌കോറര്‍മാര്‍.
Summary: India beat West Indies by six wickets to win the Twenty20 series. Captain Rohit Sharma and Ishant Kishan gave India a great start and India won the toss and elected to bat.
COMMENTS