India beat Sri Lanka by seven wickets in the second Twenty20 to win the series. India chased down Sri Lanka's target of 184 with 17 balls to spare
ധര്‍മശാല : രണ്ടാം ട്വന്റി 20യില്‍ ഏഴു വിക്കറ്റിന് ഇന്ത്യ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ പരമ്പര സ്വന്തമാക്കി. ലങ്ക ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 17 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
74 റണ്‍സെടുത്ത് ശ്രേയസ് അയ്യര്‍ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ രവീന്ദ്ര ജഡേജ (45 നോട്ടൗട്ട്), സഞ്ജു സാംസണ് (39) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ ജയം അനായാസമാക്കി. ലഹിരു കുമാര ലങ്കക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.
വലിയ ലക്ഷ്യം ഉന്നമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (1)യെ നഷ്ടമായി. ദുഷ്മന്ത ചമീരയുടെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആയി ശര്‍മ പുറത്തായി.
മൂന്നാം നമ്പറില്‍ ഇറങ്ങിയ ശ്രേയാസ് തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചു. ടൈമിങ് കിട്ടാതെ വിഷമിച്ച ഇഷാന് കിഷന് (16) പവര്‍ പ്ലേയുടെ അവസാന ഓവറില്‍ ലഹിരു കുമാരയുടെ പന്തില്‍ ദാസുന്‍ ഷനക പിടികൂടി പുറത്തായി.
ഇന്ത്യ പതറുമെന്നു തോന്നിയ ഘട്ടത്തില്‍ നാലാം നമ്പറില്‍ സഞ്ജു സാംസണ് എത്തി. തുടക്കത്തില്‍ ടൈമിങ് കിട്ടാതെ ബുദ്ധിമുട്ടിയ സഞ്ജുവിനെ ആറ് റണ്‍സ് നേടി നില്‍ക്കെ ലങ്കന്‍ ഫീല്‍ഡര്‍ ക്യാച്ച് കൈവിട്ടു.
ശ്രേയസ് അപ്പോള്‍ കത്തിക്കയറുകയായിരുന്നു. 30 പന്തില്‍ ഫിഫ്റ്റി തികച്ച ശ്രേയസ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധ സെഞ്ചുറി നേടുകയായിരുന്നു.
19 പന്തില്‍ 17 റണ്‍സുമായി നിന്ന സഞ്ജു പതിമൂന്നാം ഓവറില്‍ ലഹിരു കുമാരയെ ഒരു ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 23 റണ്‍സിനു ശിക്ഷിച്ചു. ഈ ഓവറില്‍ അവസാന പന്തില്‍ ബൗണ്ടറി ആവര്‍ത്തിക്കാനുള്ള ശ്രമത്തിനിടെ എഡ്ജ്ഡായ പന്ത് സ്ലിപ്പില്‍ ബിനുര ഫെര്‍ണാണ്ടോ പിടിച്ചു. 25 പന്തില്‍ രണ്ടു ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 39 റണ്‍സുമായി സഞ്ജു മടങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് വിജയം അനായാസമായിരുന്നു. മൂന്നാം വിക്കറ്റില്‍ ശ്രേയസുമൊത്ത് 84 റണ്‍സിന്റെ കൂട്ടുകെട്ടും സഞ്ജു ഉയര്‍ത്തിയിരുന്നു.
തുടര്‍ന്ന് അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും അനായാസം ബൗണ്ടറികള്‍ കണ്ടെത്തി. ശ്രേയസുമൊത്ത് 58 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടില്‍ ജയം ഉറപ്പിക്കുകയായിരുന്നു.
18 പന്തുകള്‍ നേരിട്ട ജഡേജ ഏഴു ബൗണ്ടറിയും ഒരു സിക്സറും സഹിതം 45 റണ്‍സാണ് നേടിയത്. 40 പന്തില്‍ നിന്ന് ആറു ബൗണ്ടറിയും നാലു സിക്സറും സഹിതം 74 റണ്‍സെടുത്താണ് ശ്രേയസ് പുറത്താവാതെ നിന്നത്.
Summary: India beat Sri Lanka by seven wickets in the second Twenty20 to win the series. India chased down Sri Lanka's target of 184 with 17 balls to spare.
COMMENTS