Hotel receptionist murder at Thiruvananthapuram
തിരുവനന്തപുരം: തിരുവനന്തപുരത്ത് തമ്പാനൂരില്‍ വെള്ളിയാഴ്ച രാവിലെ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു. തമിഴ്‌നാട് സ്വദേശി അയ്യപ്പനാണ് കൊല്ലപ്പെട്ടത്. സിറ്റി ടവര്‍ ഹോട്ടലിലെ റിസപ്ഷനിസ്റ്റായ ഇയാളെ ബൈക്കിലെത്തിയ ആള്‍ വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഇന്നു രാവിലെ 8.30 യോടെയാണ് തലസ്ഥാന നഗരിയെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. കൊല നടത്തിയശേഷം ആക്രമി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ നെടുമങ്ങാട് കല്ലിയോട് സ്വദേശി ഹരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു. നെടുമങ്ങാട് നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തു. ഒരാഴ്ച മുന്‍പ് സിറ്റി ഹോട്ടലില്‍ മുറിയെടുക്കാനെത്തിയപ്പോള്‍ റിസപ്ഷനിസ്റ്റായ അയ്യപ്പനുമയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Keywords: Murder, Thiruvananthapuram, Hotel receptionist, Today
COMMENTS