High court rejects Media one plea
കൊച്ചി: സംപ്രേക്ഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് മീഡിയ വണിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഗുരുതരമായ കണ്ടെത്തലുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുള്ളതെന്നും അതിനാല്‍ വിലക്ക് നീക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ആണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ ഹൈക്കോടതി വിലക്കിന് താല്‍ക്കാലിക സ്‌റ്റേ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് ഇല്ല എന്ന കാരണത്താലാണ് ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
Keywords: High court, Media one, Reject, Central government
COMMENTS