Government about theater in High court
കൊച്ചി: സംസ്ഥാനത്ത് സി കാറ്റഗറി ജില്ലകളില്‍ തിയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍. അടച്ചിട്ട എ.സി റൂകളില്‍ കൂടുതല്‍ സമയം ആള്‍ക്കാര്‍ ചെലവഴിക്കുന്നത് രോഗവ്യാപനം കൂട്ടാന്‍ കാരണമാകുമെന്നും അതിനാല്‍ പൊതുജനാരോഗ്യം കണക്കിലെടുത്താണ് നടപടിയെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
തിയേറ്ററുകളോട് വിവേചനം കാട്ടിയിട്ടില്ലെന്നും മാളുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തിയേറ്റര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കിയത്.
Keywords: Theater, Open, High court, Government
COMMENTS