Gold smuggling case
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിയായ സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യംചെയ്യുന്നു. എം.ശിവശങ്കറിന്റെ പുസ്തകത്തിനെതിരെ സ്വപ്‌ന പ്രതികരണം നടത്തിയതോടെയാണ് ഇ.ഡി വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
പ്രതികരണത്തില്‍ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ ശിവശങ്കറായിരുന്നുവെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. ഇതിന് വ്യക്തത വരുത്താനാണ് ഇപ്പോള്‍ ചോദ്യംചെയ്യുന്നതെന്നാണ് സൂചന.
കള്ളപ്പണ ഇടപാടുകളെക്കുറിച്ചും ശിവശങ്കറിന് അറിവുണ്ടെന്ന് സ്വപ്‌ന പ്രതികരിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും സ്വപ്‌നയുടെ വെളിപ്പെടുത്തലിലൂടെ കൂടുതല്‍ തെളിവുശേഖരണം സാധ്യമാകുമെന്നാണ് ഇ.ഡിയുടെ കണക്കുകൂട്ടല്‍.
Keywords: Gold smuggling case, E.D, Swapna Suresh, M.Sivsankar
 
 
							     
							     
							     
							    
 
 
 
 
 
COMMENTS