Vinod Kambli arrested for drunk driving
മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍. കാംബ്ലി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ കോമ്പൗണ്ടില്‍ തന്നെയാണ് അപകടമുണ്ടാക്കിയത്.
കാര്‍ മുന്‍ ഇന്ത്യന്‍താരം രമേഷ് പവാറിന്റെ ഭാര്യ തേജസ്വിയുടെ കാറില്‍ ഇടിച്ചശേഷം സമീപത്തെ മതിലിലും വന്നിടിക്കുകയായിരുന്നു.
തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിലെ ചില താമസക്കാരുമായും വാച്ച്മാനുമായും കാംബ്ലി വഴക്കുണ്ടാക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ബാന്ദ്ര പൊലീസ് കാംബ്ലിയെ അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.
Keywords: Cricketer Vinod Kambli, Arrest, Car, Drunk driving
COMMENTS