E.D send notice to Swapna Suresh
തിരുവനന്തപുരം: നയന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യംചെയ്യും. ഇതു സംബന്ധിച്ച് സ്വപ്നയ്ക്ക് ഇ.ഡി നോട്ടീസ് നല്കി.
എം.ശിവശങ്കറിന്റെ പുസ്തകം പുറത്തുവന്നതിനു പിന്നാലെ സ്വപ്ന സുരേഷ് മാധ്യമങ്ങളിലൂടെ നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.
ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്താനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ പേരുപറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്ബന്ധിച്ചുയെന്നുള്ള ജയിലില്‍ വച്ചുള്ള സ്വപ്നയുടെ ശബ്ദരേഖ വിവാദമായിരുന്നു. എന്നാല്‍ അതിനു പിന്നില്‍ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയാണെന്നായിരുന്നു അന്ന് സ്വപ്ന പറഞ്ഞിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഇതിനു പിന്നില്‍ ശിവശങ്കറാണെന്ന് മാധ്യമങ്ങളിലെ അഭിമുഖത്തില്‍ സ്വപ്ന ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംഭവവികാസങ്ങള്‍.
Keywords: Gold smuggling case, E.D, Notice, Swapna Suresh
COMMENTS