Dileep moves petition
കൊച്ചി: തനിക്കെതിരായ വധ ഗൂഢാലോചന കേസിന്റെ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് ഹൈക്കോടതിയില്‍. നടിയെ ആക്രമിച്ച കേസ് നീട്ടിക്കൊണ്ടുപോകാനായി അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കമാണ് ഈ കേസെന്നും തെളിവില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും അതിനാല്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം.
റദ്ദാക്കിയില്ലെങ്കില്‍ കേസ് സി.ബി.ഐക്ക് കൈമാറണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. ദിലീപിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. അതേസമയം ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകളുടെ ഫോറന്‍സിക് ഫലം ലഭിക്കുന്നതോടെ ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
Keywords: High court, Dileep, Petition, F.I.R
COMMENTS