Anticipatory bail for Dileep
കൊച്ചി: പ്രോസിക്യൂഷനും ക്രൈംബ്രാഞ്ചിനും കനത്ത തിരിച്ചടിയെന്നോണം , അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
കേസുമായി ദിലീപ് അടക്കമുള്ള പ്രതികള്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റീസ് പി.ഗോപിനാഥ് അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ഉപാധികളോടെയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദിലീപ് പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ജാമ്യം, അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം എന്നീ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്.
ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ഡ്രൈവര്‍ അപ്പു, ബൈജു, ശരത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് ക്രൈം ബ്രാഞ്ചിനു കനത്ത തിരിച്ചടിയായി. ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ അറസ്റ്റ് ചെയ്യാനായി ദിലീപിന്റെ ആലുവയിലെ വീടിന്റെ പരിസരത്ത് ക്രൈംബ്രാഞ്ച് സംഘം തമ്പടിച്ചിരുന്നു. വിധിവന്നതോടെ അവര്‍ നിരാശരായി മടങ്ങി.
Keywords: High court, Bail, Dileep, Crime branch
COMMENTS