Dileep and others audio samples collected
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപടക്കമുള്ള പ്രതികളുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച്. ഇന്നു രാവിലെ പതിനൊന്നു മണിയോടെ ദിലീപ് ഉള്‍പ്പടെയുള്ള മൂന്ന് പ്രതികളുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ചു.
എറണാകുളം ചിത്രഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന നടന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശബ്ദസാമ്പിള്‍ പരിശോധന.
ശേഖരിക്കുന്ന സാമ്പിളുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കും. അതേസമയം ഓഡിയോയില്‍ കേട്ട ശബ്ദം തന്റേതല്ലെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞിട്ടില്ല. തന്റെ ശാപവാക്കുകളാണ് അതെന്നാണ് ഇതേക്കുറിച്ച് ദിലീപ് പറഞ്ഞത്.
എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കേണ്ട ആവശ്യം അന്വേഷണ ഉദ്യോഗസ്ഥരുടേതാണ്. അതേസമയം കേസ് തെളിയിക്കുന്നതിനായി പ്രോസിക്യൂഷന്റെ കയ്യില്‍ മതിയായ തെളിവുകളില്ലെന്ന് കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദുചെയ്യണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Keywords: Audio samples, Dileep, Today, Kochi
COMMENTS