സ്വന്തം ലേഖകന്‍ കൊച്ചി: നടിയെ ഓടുന്ന വാഹനത്തിലിട്ടു മാനഭംഗപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന...
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ ഓടുന്ന വാഹനത്തിലിട്ടു മാനഭംഗപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീനെയും സഹോദരനെയും സഹോദരീഭര്‍ത്താവിനെയും വീണ്ടും ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് ക്രൈംബ്രാഞ്ച് കൈമാറി.
ദിലീപിനും സഹോദരന്‍ അനൂപിനും സഹോദരീഭര്‍ത്താവ് ടി എന്‍ സുരാജിനും നോട്ടീസ് കൈമാറി.
ഇവരുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ ശാത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വെള്ളിയാഴ്ച ലഭിക്കുമെന്നാണ് കരുതുന്നത്. ഇതു കിട്ടുന്ന മുറയ്ക്കായിരിക്കും ചോദ്യം ചെയ്യല്‍. ആറു ഫോണുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഫോണ്‍ പരിശോധനാ റിപ്പോര്‍ട്ടു കൂടി വച്ച് ചോദ്യാവലി തയ്യാറാക്കിയായിരിക്കും ചോദ്യം ചെയ്യല്‍.
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനറിയിച്ച് അനൂപിനു നോട്ടീസ് കൊടുത്തിരുന്നെങ്കിലും ബന്ധു മരിച്ചതിനാല്‍ എത്താനാവില്ലെന്ന് അനൂപ് അറിയിച്ചിരുന്നു.
തിങ്കളാഴ്ച ഹാജാരാകാനാണ് സുരാജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു പേരെയും ചോദ്യം ചെയ്ത ശേഷം കിട്ടുന്ന വിവരങ്ങള്‍ കൂടി വച്ചായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക.
ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും ശബ്ദ സാമ്പിളും പരിശോധനക്കായി ശേഖരിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 24 ലേക്കു മാറ്റി. മാധ്യമ വിചാരണയിലൂടെ തനിക്കെതിരായി ജനവികാരമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്നാണ് ദിലീപിന്റെ പരാതി.
Summary: The Crime Branch has issued a notice to actor Dileep, his brother and brother-in-law for further questioning in the case of conspiracy to kill the officers investigating the rape of the actress in a moving vehicle.
COMMENTS