Chief minister about former dgp R.Sreelekha's reveals
തിരുവനന്തപുരം: കേരള പൊലീസില്‍ വനിതാ ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ തന്നെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
വിഷയത്തില്‍ ശ്രീലേഖ തന്നെയാണ് മറുപടി പറയേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്ത് അപമാനമാണ് അവര്‍ സഹിച്ചതെന്നും ഏത് കാലഘട്ടത്തിലെ സംഭവമാണെന്നും അവര്‍ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരഭിമുഖത്തിലാണ് മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ പൊലീസ് സേനയില്‍ പുരുഷമേധാവിത്വം നിലനില്‍ക്കുന്നെന്നും വനിതാ ഉദ്യോഗസ്ഥര്‍ക്ക് ലൈംഗികചൂഷണമുള്‍പ്പടെ നിരവധി അപമാനങ്ങള്‍ സഹിക്കേണ്ടിവരുന്നുണ്ടെന്നും വ്യക്തമാക്കിയത്.
മാനസിക പീഡനം സഹിക്കാനാവാതെ ഒരുവേള ഐ.പി.എസില്‍ നിന്ന് രാജിവയ്ക്കാന്‍ ആലോചിച്ച അവസരവും തനിക്കുണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു.
COMMENTS