Central budjet update
ന്യൂഡല്‍ഹി: അടുത്ത 25 വര്‍ഷത്തേക്കുള്ള വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബ്ലോക് ചെയിന്‍ ഉള്‍പ്പടെയുള്ള സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സമ്പദ്ഘടനയെ മെച്ചപ്പെടുത്തും.
ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്കായി രണ്ടു ലക്ഷം കോടി മാറ്റിവയ്ക്കും. ആദായനികുതി റിട്ടേണ്‍ പരിഷ്‌കരിക്കും. രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നടപ്പാക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പി.എം ഗതിശക്തിയിലൂടെ 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും.
സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പയായി ഒരു ലക്ഷം കോടി അനുവദിക്കും. ഡിജിറ്റല്‍ കറന്‍സി നടപ്പാക്കും. എല്‍.ഐ.സി സ്വകാര്യവത്ക്കരിക്കും. വ്യവസായ വികസനത്തിന് ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പാക്കും. 2023 ല്‍ 5 ജി സേവനം ലഭ്യമാക്കും, 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ പൂര്‍ണമായും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കും.
Keywords: Budjet, Loksabha, Today
 
 
							     
							     
							     
							    
 
 
 
 
 
COMMENTS