After hours long political drama, Governor Arif Mohammad Khan signed the policy declaration of the Kerala Government
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സര്‍ക്കാരിനെ മണിക്കൂറുകള്‍ മുള്‍മുനയില്‍ നിറുത്തിയ ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടു. മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും നേരിട്ട് ഇടപെട്ട ശേഷമാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.
സംസ്ഥാനത്ത് ഇത്തരമൊരു ഭരണഘടനാ പ്രതിസന്ധി ഒരുപക്ഷേ ആദ്യമാണ്. പിഎസ് സി ടെസ്റ്റ് എഴുതി വരുന്ന ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷനും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് സ്ഥിരം പെന്‍ഷനും നല്‍കുന്നതിനെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എതിര്‍ത്തത്.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതോടെ ഭരണപക്ഷം അങ്കലാപ്പിലായി. നാളെ നിയമസഭ ചേരേണ്ടതുമാണ്.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ സര്‍വീസില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കു പെന്‍ഷന് അര്‍ഹതയുണ്ടാവും എന്ന ചട്ടം റദ്ദാക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.
നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ച് സര്‍ക്കാരിലേക്ക് തിരികെ അയച്ച ശേഷമാണ് നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുക.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാവുന്നത്. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഇതുപോലെ ഗവര്‍ണര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടിയിരുന്നു. പിന്നീട് മുഖ്യമന്ത്രി നേരിട്ടു കണ്ടാണ് ഗവര്‍ണറെ അനുനയിപ്പിച്ചത്.
ജന്മഭൂമി മുന്‍ എഡിറ്ററായിരുന്ന ഹരി എസ് കര്‍ത്തയെ ഗവര്‍ണറുടെ പിആര്‍ഒ ആയി സര്‍ക്കാര്‍ വിയോജിപ്പോടെ നിയമിച്ചിരുന്നു. രാജ്ഭവനിലെ ഫോട്ടോഗ്രാഫര്‍ക്കും ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരം ഇന്നത്തെ മന്ത്രിസഭായോഗം സ്ഥിരം നിയമനം നല്‍കിയിരുന്നു. ഇതിനിടെയാണ് ഗവര്‍ണര്‍ പുതിയ സമരമുഖം തുറന്നത്.
എന്നാല്‍, കൊടുത്തും വാങ്ങിയും ഗവര്‍ണറും സര്‍ക്കാരും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
Summary: After hours long political drama, Governor Arif Mohammad Khan signed the policy declaration of the Kerala Government. It was signed by the Governor after the direct intervention of the Chief Minister and the Speaker of the Legislative Assembly.
COMMENTS