Joe Biden about Ukraine
വാഷിങ്ടണ്‍: യുക്രെയിനിലുള്ള അമേരിക്കന്‍ പൗരന്മാര്‍ എത്രയും വേഗം അവിടം വിടണമെന്ന് നിര്‍ദ്ദേശിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. യുക്രെയിനു ചുറ്റും റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൈനികര്‍ എത്തിക്കൊണ്ടിരിക്കുന്നതും ആയുധ ശേഖരണമുള്ളതിനാലാണ് നിര്‍ദ്ദേശം.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈന്യത്തെയാണ് നേരിടേണ്ടതെന്നും ഏതു നിമിഷവും എല്ലാം കൈവിട്ടുപോകാമെന്നും ആക്രമണമുണ്ടായാല്‍ യു.എസ് സൈനികരെ അവിടേക്ക് അയയ്ക്കില്ലെന്നും അതിനാല്‍ എത്രയും വേഗം അവിടം വിട്ടുപോകണമെന്നുമാണ് ബൈഡന്‍ ആഹ്വാനം ചെയ്തത്.
അനുനയ നീക്കങ്ങളൊന്നും ഇതുവരെ വിജയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യുക്രെയിനില്‍ അധിനിവേശം നടത്തില്ലെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. എന്നാല്‍ തങ്ങളുടെ രാജ്യം സുരക്ഷിതമാക്കണമെന്ന വാദമുയര്‍ത്തി റഷ്യ ആക്രമണം നടത്തുമെന്നുതന്നെയാണ് മറ്റു രാജ്യങ്ങള്‍ കണക്കുകൂട്ടുന്നത്.
Keywords: US, Joe Biden, Ukraine, Russia

COMMENTS