Ahmedabad serial blasts case
ഗുജറാത്ത്: അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ 38 പേര്‍ക്ക് വധശിക്ഷ, പതിനൊന്നു പേര്‍ക്ക് ജീവപര്യന്തം. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണ് വിധി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ മൂന്നു മലയാളികളുമുണ്ട്.
2008 ലാണ് കേസിനാസ്പദമായ സ്‌ഫോടന പരമ്പര നടന്നത്. ഗോദ്ര കലാപത്തിനുള്ള മറുപടിയായി ഇന്ത്യന്‍ മുജാഹിദ്ദീനാണ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തില്‍ 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അഞ്ചു മലയാളികള്‍ ഉള്‍പ്പടെ ആകെ 78 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഒരാളെ മാപ്പുസാക്ഷിയാക്കിയിരുന്നു. 2013 ല്‍ ഈ കേസിലെ പ്രതികള്‍ ജയിലില്‍ തുരങ്കം നിര്‍മ്മിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു.
COMMENTS