Actress attacked case
കൊച്ചി: വധ ഗൂഢാലോചന കേസില്‍ സംവിധായകന്‍ നാദിര്‍ഷാ, ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവരെ ചോദ്യംചെയ്ത് ക്രൈംബ്രാഞ്ച്. കേസില്‍ ചോദ്യംചെയ്യാനുള്ളവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. നാദിര്‍ഷായെ മൂന്നു മണിക്കൂറിലേറെ ചോദ്യംചെയ്തതായാണ് വിവരം.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധ ഗൂഢാലോചന നടന്നെന്നു ആരോപിക്കുന്ന സമയത്തെ വിവരങ്ങള്‍ നാദിര്‍ഷായോടും ദിലീപിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോടും ചോദിച്ചതായാണ് സൂചന. ഈ സമയത്ത് ദിലീപും നാദിര്‍ഷായും ഒരുപാടു സ്ഥലങ്ങളില്‍ ഒരുമിച്ചു യാത്രചെയ്തതായി ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു.
ഇതോടൊപ്പം ദിലീപിന്റെ സഹോദരന്‍ അനൂപിനോട് തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ സംഘം ആവശ്യപ്പെട്ടിട്ടുമുണ്ട്. അനൂപിന്റെ ഫോണ്‍ പരിശോധനാ ഫലം ലഭിച്ചതിനു ശേഷമാണ് നടപടി. മറ്റു പ്രതികളുടെ ഫോണിന്റെ ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചതിനു ശേഷം അവരെയും വരും ദിവസങ്ങളില്‍ ചോദ്യംചെയ്യും.
Keywords: Actress attacked case, Dileep, Nadirsha, Crime branch
COMMENTS