Actress attacked case
കൊച്ചി: അന്വേഷണ ഉദ്യേഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി കോടതി വ്യാഴാഴ്ച പറയും.
അതേസമയം ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റിന് കൈമാറാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അവിടെ നിന്നും അന്വേഷണ സംഘം ഫോണുകള്‍ കൈപ്പറ്റും.
ദിലീപ് കോടതിക്ക് കൈമാറിയ ആറു ഫോണുകളില്‍ അഞ്ചെണ്ണം അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഐ.എം.ഇ.ഐ നമ്പര്‍ ഒത്തുനോക്കിയായിരുന്നു പരിശോധന.
ഇതോടെ തങ്ങള്‍ ആവശ്യപ്പെട്ട ഒന്നാമത്തെ ഫോണ്‍ ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഹാജരാക്കാത്ത ഫോണില്‍ നിന്ന് രണ്ടായിരത്തോളം കോളുകള്‍ വിളിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
Keywords: High court, Bail, Prosecution

COMMENTS