Actor Praveen Kumar Sobti passes away
മുംബൈ: നടനും കായികതാരവുമായ പ്രവീണ്‍കുമാര്‍ സോബ്തി (74) അന്തരിച്ചു. ബി.ആര്‍ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതത്തിലെ ഭീമന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ്. കായികയിനത്തിലും കഴിവുതെളിയിച്ച വ്യക്തിയാണ് പ്രവീണ്‍കുമാര്‍.
ഏഷ്യന്‍ ഗെയിംസിലും ഒളിമ്പിക്‌സിലും പങ്കെടുത്തിട്ടുണ്ട്. ഹാമര്‍ ത്രോ, ഡിസ്‌കസ് ത്രോ എന്നീ ഇനങ്ങളിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളത്.
1966, 1970 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്. അമ്പതോളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. രാഷ്ട്രീയത്തിലും തിളങ്ങിയ വ്യക്തിയാണ് പ്രവീണ്‍കുമാര്‍ സോബ്തി.
Keywords: Praveen Kumar Sobti, Passes away, Mahabharat Bheem
 

 
							     
							     
							     
							    
 
 
 
 
 
COMMENTS