Actor Kottayam Pradeep died at a private hospital in Kottayam following a heart attack. He was 61 years old. He was rushed to the hospital at 3 AM
സ്വന്തം ലേഖകന്‍
കോട്ടയം : നടന് കോട്ടയം പ്രദീപ് ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. 61 വയ്സ്സായിരുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വെളുപ്പിന് മൂന്നു മണിയോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് എത്തുന്നത്. എന്‍ എന്‍ പിള്ളയുടെ ഈശ്വരന് അറസ്റ്റില്‍ എന്ന നാടകത്തില്‍ ബാല താരമായി അഭിനയിച്ചു. പിന്നീട് പതിറ്റാണ്ടുകള്‍ നാടക രംഗത്ത് സജീവമായിരുന്നു.
ഐ വി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ സജീവമായത്. പിന്നീട് ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങിപ്പോയി.
തമിഴ് ചിത്രമായ വിണ്ണൈതാണ്ടി വരുവായയിലെ വേഷമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. ഗൗതം മേനോന്റെ ആ ചിത്രത്തില്‍ നായികയുടെ അമ്മാവന് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് മികച്ച വേഷങ്ങള്‍ പ്രദീപിനെ തേടിയെത്തി. ഒരു വടക്കന്‍ സെല്‍ഫി, ആട് ഒരു ഭീകരജീവിയാണ്, അമര്‍ അക്ബര്‍ അന്തോണി,ലൈഫ് ഒഫ് ജോസൂട്ടി, കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഹൃതിക് റോഷന് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ജനഹൃദയം കവര്‍ന്നു.
പിന്നീട്, മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഹാസ്യത്തിന് പുതിയൊരു ഭാവുകത്വം നല്കാന് പ്രദീപിനു കഴിഞ്ഞിരുന്നു.
ആസിഫ് അലി നായകനായ കുഞ്ഞെല്‍ദോയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
എല്‍ ഐ സി ജീവനക്കാരനായിരുന്നു. കോട്ടയം ജില്ലയിലെ തിരുവാതുക്കല്‍ സ്വദേശിയാണ്. ഭാര്യ മായ. മക്കള്‍ വിഷ്ണു, വൃന്ദ.
Summary: Actor Kottayam Pradeep died at a private hospital in Kottayam following a heart attack. He was 61 years old. He was rushed to the hospital at around 3 am but could not save his life.
He came into acting through drama. He acted as a child in NN Pillai's play Ishwaran Arrestil. He was active in the theater for decades afterwards.
COMMENTS