സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : രാജ്യത്ത് ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : രാജ്യത്ത് ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
കുട്ടികളുടെ പഠനത്തില്‍ സഹായിക്കാനായി പ്രാദേശിക ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍ ആരംഭിക്കുമെന്നും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി രൂപവത്കരിക്കുമെന്നും നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു.
എന്‍പിഎസ് നിക്ഷേപങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 14 ശതമാനം വരെ നികുതി ഇളവ് അനുവദിക്കും. ആദായനികുതി റിട്ടേണ്‍ പരിഷ്കരിക്കുകയും തെറ്റ് തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ രണ്ടു വര്‍ഷം സാവകാശം നല്കുകയുംചെയ്യും.
അധികനികുതി നല്‍കിക്കൊണ്ട് മാറ്റങ്ങളോടെ റിട്ടേണ്‍ ഫയല്‍ ചെയ്യാം. മറച്ചുവച്ച വരുമാനം പിന്നീട് വെളിപ്പെടുത്താനും സാധിക്കും. ഇതേസമയം, ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല. നിലവിലെ രീതിയില്‍ തന്നെ നികുതി സ്ലാബുകള്‍ തുടരും.
ഒരു ലക്ഷം കോടിയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കും.
ആയുധ ഇറക്കുമതി കുറച്ചുകൊണ്ട് പ്രതിരോധ ഗവേഷണ വികസന ബജറ്റിന്റെ 68 ശതമാനം മേക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്കായി മാറ്റിവയ്ക്കും.
പ്രതിരോധ രംഗത്തും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി നടപ്പാക്കും. പ്രതിരോധ മേഖലയിലെ ഗവേഷണത്തില്‍ സ്വകാര്യ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു.
2023 മാര്‍ച്ച് 31 വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ് തുടരും. കോര്‍പറേറ്റ് സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി പുതിയ ബജറ്റ് 1500 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്.
പാര്‍പ്പിട പദ്ധതികള്‍ക്കായി പി.എം.എ.വൈ പദ്ധതിക്ക് കീഴില്‍ 48,000 കോടി രൂപ നീക്കിവയ്ക്കും.
3.8 കോടി കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിനായി 60,000 കോടിയാണ് നീക്കിവയ്ക്കുന്നത്.
Summary: Finance Minister Nirmala Sitharaman said in her budget speech that 5 G internet service would be launched in the country this year. Nirmala Sitharaman has announced the launch of television channels in local languages to help children's learning and the formation of a digital university.
COMMENTS