സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 88,098 സാമ്പിളുകളാണ് പ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 88,098 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് ആകെ 524 മരണങ്ങളാണ്. ചികിത്സയിലായിരുന്ന 49,261 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.34 ശതമാനമാണ്.
രോഗികള്‍
എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂര്‍ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി 1213, വയനാട് 825, കാസര്‍കോട് 463.
5,01,814 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,92,364 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9450 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 927 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 3,29,348 കോവിഡ് കേസുകളില്‍, മൂന്നു ശതമാനം വ്യക്തികള്‍ ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
24 മണിക്കൂറിനിടെ കോവിഡ് 22 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കൂടാതെ മുന്‍ ദിവസങ്ങളില്‍ മരിക്കുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 115 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം അപ്പീല്‍ നല്‍കിയ 378 മരണങ്ങളും ഇന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ഇനങ്ങളില്‍ ഇന്നു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് ആകെ 524 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 58,255 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 25,337 പേര്‍ സമ്പര്‍ക്ക രോഗബാധിതരാണ്. 1083 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 190 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു.
രോഗമുക്തി നേടിയവര്‍-49,261
തിരുവനന്തപുരം 4871, കൊല്ലം 6195, പത്തനംതിട്ട 2007, ആലപ്പുഴ 2196, കോട്ടയം 3206, ഇടുക്കി 1985, എറണാകുളം 10,794, തൃശൂര്‍ 3982, പാലക്കാട് 2729, മലപ്പുറം 2680, കോഴിക്കോട് 3856, വയനാട് 1594, കണ്ണൂര്‍ 1976, കാസര്‍കോട് 1190.
3,29,348 പേരാണ് ചികിത്സയിലുള്ളത്. 58,83,023 പേര്‍ ഇതുവരെ രോഗമുക്തി നേടി.
Summary: In Kerala today, 26,729 people have been diagnosed with the Covid-19 virus. 88,098 samples were tested in 24 hours. A total of 524 deaths were reported today. 49,261 patients were cured. The test positivity rate is 30.34%.
Open in Google Tran
COMMENTS