സ്വന്തം ലേഖകന്‍ കൊച്ചി : നടിയെ ഓടുന്ന വാഹനത്തിലിട്ട് ക്രൂരമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വി ഐ പി സാന്നിദ്ധ്യത്തെക്കുറിച്ചുള...
സ്വന്തം ലേഖകന്‍
കൊച്ചി : നടിയെ ഓടുന്ന വാഹനത്തിലിട്ട് ക്രൂരമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വി ഐ പി സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പൊലീസ് ഉത്തരം കണ്ടെത്തുന്നു. നടന്‍ ദിലീപിന്റെ ഉറ്റ സുഹൃത്തും ബിസിനസുകാരനുമായ ശരത് ജി നായരാണ് വി ഐ പി എന്നാണ് പൊലീസ് തരുന്ന സൂചന.
ഇന്നു ശരത്തിന്റെ ആലുവയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ശരത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ ശ്രമിക്കുന്നുണ്ട്.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്കിയ സൂചനയില്‍ നിന്നും ശബ്ദ സന്ദേശത്തില്‍ നിന്നുമാണ് പൊലീസ് ശരത്തിലേക്ക് എത്തിയത്. ശരത്തിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചിരുന്നു. ഇയാള്‍ പക്ഷേ ഹാജരായില്ല. തുടര്‍ന്നായിരുന്നു റെയ്ഡ്. ദിവസങ്ങളായി ശരത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
ഹോട്ടലും ട്രാവല്‍ ഏജന്‍സിയും നടത്തുന്ന ശരത്ത്, ദിലീപിന്റെ സഹോദരന്‍ അനൂപ് നിര്‍മിച്ച സിനിമയുടെ സഹ നിര്‍മാതാവുമായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം നിന്നു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ പദ്ധതിയിട്ടു, സാക്ഷികളെ സ്വാധീനിച്ചു, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചുനല്‍കി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് വിഐപിക്കെതിരെ പുറത്തുവന്നിട്ടുള്ളത്.
COMMENTS