VIP, who appeared on behalf of actor Dileep in connection with the case of molesting the actress, has close links with a state minister
സ്വന്തം ലേഖകന്‍
കൊച്ചി : നിടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനു വേണ്ടി രംഗത്തിറങ്ങിയ വി ഐ പിക്ക് സംസ്ഥാനത്തെ ഒരു മന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നു സംവിധായകന് ബാലചന്ദ്രകുമാര്‍ ആരോപിച്ചു.
ഇതോടെ, കേസിനു പുതിയ മാനങ്ങള്‍ കൈവരികയാണ്. വി ഐ പി ദിലീപിന്റെ വീട്ടിലിരുന്ന് ഒരു മന്ത്രിയെ വിളിച്ചിരുന്നുവെന്നാണ് ബാലചന്ദ്ര കുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍. കേസില്‍ ഇടപെട്ട വി ഐ പി അന്വേഷണ സംഘത്തെ സ്വാധീനിക്കാനും ശ്രമിച്ചു.
ഇതിനിടെ, വി ഐ പിയെ ചുറ്റിപ്പറ്റി പല ഊഹാപോഹങ്ങളും പരക്കുന്നുണ്ട്. വ്യവസായി മെഹബൂബ് അബ്ദുള്ളയുടെ പേരാണ് കൂടുതലും ഉയരുന്നത്. അദ്ദേഹത്തെ കൂടാതെ പാലക്കാട്ടും എറണാകുളത്തുമുള്ള രണ്ട് പേരെ കൂടി പൊലീസ് സംശയിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിനു പിന്തുണ നല്കിയ വി ഐ പിയെ കണ്ടെത്തുന്നതിനായി കോട്ടയം സ്വദേശിയായ വ്യവസായിയുടെ ശബ്ദ പരിശോധന നടത്താന്‍ നീക്കമാരംഭിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ത്താന് ശ്രമിച്ചെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റു ചെയ്യില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പു കൊടുത്തിരുന്നു.
ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
ഇതിനിടെ, താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്. ഈ യോഗത്തില്‍ ദിലീപ് വിഷയം അനൗദ്യോഗികമായി ചര്‍ച്ചയ്ക്കു വരാന്‍ സാദ്ധ്യതയുണ്ട്. മറ്റു താരങ്ങളുടെ പേരുകളും വീണ്ടും ഈ കേസില്‍ ഉയരുന്ന സാഹചര്യത്തില്‍ അമ്മയ്ക്കു വിട്ടുനില്ക്കാനാവാത്ത സ്ഥിതിയായിട്ടുണ്ട്.
കേസില്‍ വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന് നല്കിയ ഹര്‍ജിയില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും. നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യത്തിനു വിചാരണ കോടതി അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് വിചാരണ കോടതിയിലെ നടപടികള്‍ നീതിയുക്തമാകുന്നില്ലന്നു കാട്ടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
Summary: Director Balachandra Kumar has alleged that VIP, who appeared on behalf of actor Dileep in connection with the case of molesting the actress, has close links with a state minister.
COMMENTS