V.D Satheesan about lokayuktha issue
കൊച്ചി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന നിയമമന്ത്രി പി.രാജീവിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുന്നതില്‍ തെറ്റില്ലെന്നും അതിനെ പ്രതിപക്ഷം എതിര്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്നാല്‍ അപ്പീല്‍ അതോറിറ്റി എങ്ങനെയാണ് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമാകുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Keywords: V.D Satheesan, Lokayuktha, Minister

COMMENTS