V.D Satheesan about Idukki college murder
തിരുവനന്തപുരം: അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കില്ലെന്നും വിദ്യാര്‍ത്ഥിയുടെ കൊലപാതകം ദൗര്‍ഭാഗ്യകരമാണെന്നും പാര്‍ട്ടിക്ക് കൊലപാതകവുമായി ബന്ധമില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്നിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷനെതിരെ സി.പി.എം നേതാക്കള്‍ നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ കുറ്റവാളികളെ സംക്ഷിക്കില്ലെന്നും അതേസമയം നിരപരാധികളെ ക്രൂശിക്കുന്നത് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: V.D Satheesan, Idukki college murder, KPCC
COMMENTS