സ്വന്തം ലേഖകന്‍ കോട്ടയം: മൂര്‍ഖനെ പിടിക്കുന്നതിനിടെ കടിയേറ്റ വാവാ സുരേഷ് ഗുരുതര നിലയില്‍ ആശുപത്രിയില്‍. കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ വച്ച...
സ്വന്തം ലേഖകന്‍
കോട്ടയം: മൂര്‍ഖനെ പിടിക്കുന്നതിനിടെ കടിയേറ്റ വാവാ സുരേഷ് ഗുരുതര നിലയില്‍ ആശുപത്രിയില്‍. കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ വച്ചാണ് കടിയേറ്റത്.
സുരേഷിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സുരേഷ് കുറിച്ചിയില്‍ എത്തിയത്. കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖനെ രാവിലെ കണ്ടുവെങ്കിലും നാട്ടുകാര്‍ക്ക് പിടികൂടാനായില്ല. തുടര്‍ന്നാണ് വാവ സുരേഷിനെ വിളിച്ചുവരുത്തിയത്. പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് സുരേഷിനു കടിയേറ്റത്.
COMMENTS